തൃശൂർ: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് ബസ് യാത്രികരായ അഞ്ച് പേർക്ക് പരുക്ക്. ദേശീയപാതയിൽ തൃശൂർ- ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിലായിരുന്നു അപകടം. ഇന്നു പുലർച്ചെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. ആമ്പല്ലൂർ സിഗ്നലിൽ നിർത്തിയിട്ട കാറിനു മുകളിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു. കാറിന്‍റെ പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുതുക്കാട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വേഗത്തിൽ വന്ന ബസ് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിനു കാരണമായി പറയുന്നത്. കാസർകോട് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രക്ക് പോയതായിരുന്നു ബസ്. മൂർക്കനാട് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു കാർ.
ഇതേ സിഗ്നലിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ഒരു അപകടത്തിൽ ട്രാഫിക് സിഗ്നൽ തകർന്നിരുന്നു. ഇത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ഇതിനാൽ ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ശരിയായി സിഗ്നൽ കാണാൻ സാധിക്കില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനു മുകളിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊണ്ടിട്ടുണ്ട്.
ഇവയുടെ രണ്ടിന്‍റെയും സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത മൂന്നു ദിവസം വ്യാപകമായി മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 19 വരെ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Post A Comment: