ബംഗളൂരു: മകന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ തേജസ്വിനിയാണ് മരിച്ചത്. 35 കാരിയായ ഇവരുടെ രണ്ട് വയസുള്ള മകന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്‌ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ശ്രീകാന്തിന്‍റെ ബിസ്നസ് തകര്‍ന്നതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു കുടുംബം. അതിനിടെയാണ് രണ്ടുവയസുകാരനായ മകന്‍റെ ജന്മദിനം എത്തിച്ചേര്‍ന്നത്. മകന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പണം കിട്ടാതെ വന്നതോടെ തേജസ്വി ധര്‍മ്മസങ്കടത്തിലായി. കേക്ക് പോലും വാങ്ങിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് തേജസ്വി കഴിഞ്ഞ ദിവസം സീലീംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
തേജസ്വിക്ക് നാലുവയസുകാരിയായ ഒരു മകളുമുണ്ട്. തേജസ്വിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് സഹോദരന്‍ അജയ് കുമാറും പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ശ്രീലങ്കയിൽ കലാപം
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി മഹിന്ദ്ര രജപക്സെയുടെ രാജിക്ക് പിന്നാലെയാണ് കൊളംബോ കേന്ദ്രീകൃതമായി കലാപം പൊട്ടിപ്പുറപ്പെട്ടത്. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചിരുന്നു. പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടര്‍ന്നാണ് മഹിന്ദ രജപക്സെ ഒടുവില്‍ രാജിക്ക് വഴങ്ങിയത്. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്‌സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.
Post A Comment: