ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ കുമളിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കൊടും കുറ്റവാളിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. തമിഴ്‌നാട് തിരുപ്പൂർ പളനിസ്വാമി നഗറിൽ സൂര്യ (25) ആണ് പിടിയിലായത്. കുമളി അമരാവതി സ്വദേശിനിയുടെ മാല കവർന്ന കേസിലാണ് അറസ്റ്റ്. രണ്ട് പവന്‍റെ മാലയാണ് പ്രതി ബൈക്കിലെത്തി പൊട്ടിച്ചുകൊണ്ട് പോയത്.
തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം മൈൽ ഭാഗത്ത് കൂടി നടന്നു പോകവെയാണ് സ്ത്രീയുടെ മാല പൊട്ടിച്ചു കൊണ്ട് ഇയാൾ കടന്നത്. പീരുമേട് ഡി.വൈ.എസ്.പി സി.ജി. സനിൽകുമാർ, കുമളി ഐ.പി.ജോബിൻ ആന്‍റണി, എസ്.ഐമാരായ സന്തോഷ് സജീവ്, സലിം രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ശ്രീലങ്കയിൽ കലാപം
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി മഹിന്ദ്ര രജപക്സെയുടെ രാജിക്ക് പിന്നാലെയാണ് കൊളംബോ കേന്ദ്രീകൃതമായി കലാപം പൊട്ടിപ്പുറപ്പെട്ടത്. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചിരുന്നു. പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടര്‍ന്നാണ് മഹിന്ദ രജപക്സെ ഒടുവില്‍ രാജിക്ക് വഴങ്ങിയത്. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്‌സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.
Post A Comment: