കൊട്ടാരക്കര: അനുജന്‍റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച ജേഷ്‌ഠൻ അറസ്റ്റിൽ. പെരുംകുളം മകയിരത്തിൽ സന്തോഷ് (52) ആണ് അറസ്റ്റിലായത്. അനുജനുമായി പിണങ്ങി വീട്ടിലായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ 30നാണ് പീഡന ശ്രമമുണ്ടായതെന്ന് യുവതി പറയുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കൊട്ടാരക്കര എസ്ഐമാരായ സുനിൽ, വിശ്വനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ജെസിബി ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെ.സി.ബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലാണ് അപകടം നടന്നത്. ജെസിബിയുടെ ടയറിൽ കാറ്റ് നിറക്കാൻ വർക്ക് ഷോപ്പിൽ എത്തിച്ചപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഒരു തൊഴിലാളി ജെസിബിയുടെ ടയർ ഊരി നിലത്തിട്ട ശേഷം അതിനു നടുവിലിരുന്ന് കാറ്റ് നിറക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സമീപത്ത് മറ്റുചിലർ ഉണ്ടായിരുന്നെങ്കിലും ഇവർ അപകടത്തിനു തൊട്ടു മുമ്പ് ഇവിടെ നിന്നും മാറുന്നുണ്ട്. ഇതിനിടെ കാറ്റു നിറച്ചു കൊണ്ടിരുന്ന ടയറിൽ മറ്റൊരു തൊഴിലാളി തട്ടി നോക്കിയതോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതോടെ രണ്ട് തൊഴിലാളികളും ദൂരേക്ക് തെറിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: