തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർധരാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്ക്. ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തൊഴിലാളി സംഘടനകൾ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സി.പി.എമ്മിന്‍റെ തൊഴിലാളി സംഘടനയായ സിഐടിയു പണിമുടക്കിൽ നിന്നു വിട്ടു നിൽക്കും. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മൂന്ന് യൂണിയനുകളുമായിട്ടാണ് മന്ത്രി ചർച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു.
ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്‍റ് ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർ ഡ്രാഫ്‌റ്റും ഉപയോഗിച്ചാണ് 19ന് ശമ്പളം നൽകാനായത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഭാര്യയെയും മക്കളെയും വണ്ടിയിലിട്ട് തീ കൊളുത്തിയ ഭർത്താവ് ജീവനൊടുക്കി
മലപ്പുറം: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് വലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്‌മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളെയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കാസർഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കയറ്റി ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിന്‍റെ സഹോദരിമാർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈ ദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല.
വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്തിരുന്നു.
Post A Comment: