തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൂന്ന് മാസത്തിനു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ഇന്ന് 3488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തിനിടെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചതായും സർക്കാർ പുറത്തിറക്കിയ കണക്കുകളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇത്തവണയും എറണാകുളത്താണ് രോഗികളുടെ എണ്ണം കൂടുതൽ. 987 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി.
സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്.
സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post A Comment: