www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1766) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Share it:



തിരുവനന്തപുരം: വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മൻസിലിൽ സിദ്ധിഖ് - സജിന മോൾ ദമ്പതികളുടെ മകൾ നൈമ ഫാത്തിമ്മയാണ് മരിച്ചത്. 

ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാതാവ് നമസ്‌കരിക്കാൻ മുറിയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ കുട്ടി ബക്കറ്റിൽ തലകീഴായി വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

‌യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി. 

സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. 

കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്. 

സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 


Share it:

Kerala

Post A Comment: