ഇടുക്കി: ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി വിധി കർഷകർക്ക് എതിരാവാതിരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നാളെ (ജൂൺ 16) ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഹർത്താലിൽ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.
ബഫർസോൺ സംബന്ധിച്ച് സുപ്രീംകോടതി വിധി കർഷകർക്കെതിരെ ആവാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യുവിനെതിരെ നടന്ന ഡിവൈഎഫ്ഐ അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
Post A Comment: