കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിലവാക്കിയത് 36,000 രൂപ. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാൾക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ടിക്കറ്റ് എടുത്തത്. മൂന്ന് പേരാണ് യാത്ര ചെയ്തത്. ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപയാണ്.
വളരെ ആസൂത്രിതമായാണ് സമരം നടത്തിയത്. ഫർസീൻ മജീദ്, സുനിത് നാരായണൻ, നവീൻ കുമാർ എന്നിവർ ഇന്ന് രാവിലെയാണ് സമരം നടത്തിയത്. ഇന്‍റിഗോ വിമാനത്തിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പേരും വിമാനത്തിൽ പ്രതിഷേധിക്കാനായി കയറിയെന്ന് മുൻകൂട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസ്, ഇവർ ആർസിസിയിലേക്ക് രോഗിയെ കാണാൻ പോകുന്നവരാണ് എന്ന നിലപാടിലായിരുന്നു.
ഏറെ വൈകി അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ വിവരം എടുക്കുമ്പോഴേക്കും മൂന്ന് പേരും സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഇന്‍റിഗോ വിമാനത്തിനുള്ളിൽ കയറിയിരുന്നു. വിവരം അപ്പോൾ തന്നെ പൊലീസ് വിമാനത്താവളത്തിന്‍റെ സുരക്ഷ നിർവഹിക്കുന്ന സിഐഎസ്എഫിനെ അറിയിച്ചുവെന്നാണ് ഇപ്പോൾ പൊലീസിലെ ഉന്നതർ പറയുന്നത്. ഇന്‍റിഗോ വിമാനത്തിന്‍റെ ക്യാപ്റ്റനും ഇത് സംബന്ധിച്ച് വിവരം നൽകിയെന്നും പൊലീസ് അവകാശപ്പെടുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി
ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.
എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.
അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.
Post A Comment: