ചെന്നൈ: വിവാഹ വിശേഷങ്ങൾക്കിടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ ചിത്രം "ഒ 2' വിലെ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത്. ജി.എസ്. വിഘ്നേഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
"വാനം യാവും' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധായകൻ. ധരണ്‍ കെ ആര്‍ ആണ് ഗാനരചന.
ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്‍റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. ഒരു യാത്രയ്ക്കിടെ, അവരടക്കം സഞ്ചരിക്കുന്ന ബസ് അപകടത്തില്‍പെട്ട് അസ്വാഭാവിക സാഹചര്യത്തിലാകുന്നു. യാത്രികര്‍ ശ്വാസവായുവിന് പ്രതിസന്ധി നേരിടുന്നതുമാണ് ചിത്രത്തിന്‍റെ പ്ലോട്ടെന്ന് ട്രെയ്‍ലര്‍ സൂചന നല്‍കിയിരുന്നു.
നയന്‍താരയ്‍ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം തമിഴ് എ അഴകന്‍, എഡിറ്റിംഗ് സെല്‍വ ആര്‍.കെ, സംഗീത സംവിധാനം വിജയ് ചന്ദ്രശേഖര്‍, ഡ്രീം വാരിയര്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് പ്രഭുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയ ചിത്രത്തിന്‍റെ റിലീസ് തീയതി ജൂണ്‍ 17 ആണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നയന്‍താരയുടെ മറ്റു ചിത്രങ്ങളും പുറത്തുവരാനുണ്ട്. അല്‍ഫോന്‍സ് പുത്രന്‍റെ മലയാള ചിത്രം 'ഗോള്‍ഡ്', ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ജവാന്‍', 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആയ ചിരഞ്‍ജീവി ചിത്രം 'ഗോഡ്‍ഫാദര്‍', അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കണക്ട്' എന്നിവയാണ് അവ. 'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആറ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം വരുന്നത്. നയൻതാര നായികയാകുന്ന 'ഗോള്‍ഡെ'ന്ന ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ആണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി
ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.
എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.
അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.
Post A Comment: