ന്യൂയോർക്ക്: പറക്കുന്ന വിമാനത്തിൽ വനിതാ സഹ പൈലറ്റ് നോക്കി നിൽക്കെ കോക് പിറ്റിനുള്ളിൽ വിവസ്ത്രനായി പൈലറ്റ്. അമേരിക്കയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൈലറ്റിനെ കോടതി കയറ്റാനുള്ള നീക്കത്തിലാണ് ദൃക്സാക്ഷി ആകേണ്ടി വന്ന വനിതാ പൈലറ്റ്. 2020ലാണ് സംഭവം നടന്നതെന്ന് വനിതാ സഹ പൈലറ്റ് വ്യക്തമാക്കുന്നു. അമേരിക്കൻ വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിലെ പൈലറ്റ്സ് ആയിരുന്നു ഇരുവരും.
വനിതാ പൈലറ്റായ ക്രിസ്റ്റൈൻ ജാനിങ്ങാണ് പരാതിക്കാരി. ഫിലാഡൽഫിയയിൽ നിന്നും ഫ്ലോറിഡയിലേക്കുള്ള യാത്രാ മധ്യേ ആരുന്നു പുരുഷ പൈലറ്റിന്‍റെ പെരുമാറ്റം. മൈക്കൽ ഹാക്ക് എന്ന പൈലറ്റാണ് ഇത്തരത്തിൽ പെരുമാറിയത്. വിമാനം ആകാശത്തെത്തിയ ശേഷം കോക്പിറ്റ് പൂട്ടിയിട്ട മൈക്കൽ ക്രിസ്റ്റൈനു മുമ്പിൽ വിവസ്ത്രനായി. തുടർന്ന് യാതൊരു കൂസലുമില്ലാതെ യാത്ര പൂർത്തിയാകുന്നതുവരെ ലാപ് ടോപ്പിൽ അശ്ലീല വീഡിയോ കണ്ട് ആസ്വദിക്കുകയായിരുന്നു.
യാത്ര പൂർത്തിയാക്കുന്നതിനിടെ ഇയാൾ സ്വന്തം നഗ്ന ദൃശ്യങ്ങളും പകർത്തിയെന്ന് ക്രിസ്റ്റൈൻ പറയുന്നു. വിരമിക്കുന്നതിനു മുമ്പുള്ള അവസാന യാത്രയാണിതെന്നും ഇതിനാൽ ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ക്രിസ്റ്റൈനോട് മൈക്കൽ പറയുന്നുണ്ടായിരുന്നു.
എന്നാൽ വിമാനം പറന്നിറങ്ങിയതിനു പിന്നാലെ തന്നെ ക്രിസ്റ്റൈൻ വിഷയത്തിൽ പരാതി നൽകിയെങ്കിലും വിമാന കമ്പനി ഇത് കാര്യമാക്കിയില്ല. പോരാത്തതിന് ക്രിസ്റ്റൈന് യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. തുടർന്നാണ് ക്രിസ്റ്റൈൻ കോടതി നടപടികൾക്ക് ഒരുങ്ങുന്നത്.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് യുവതി നൽകിയ പരാതിയെ തുടർന്ന് 2021ൽ തന്‍റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതായി മൈക്കൽ ഹാക്ക് കോടതി സമക്ഷം സമ്മതിച്ചിരുന്നു. ഇതോടെ ഇയാൾക്ക് കോടതി ഒരു വർഷത്തെ നല്ല നടപ്പും പിഴയും ശിക്ഷ വിധിക്കുകയും ചെയ്‌തു. ഇതോടെയാണ് വിഷയത്തിൽ കാര്യമായ നടപടി സ്വീകരിക്കാത്ത വിമാന കമ്പനിക്കെതിരെ കോടതിയെ സമീപിക്കാൻ യുവതി തീരുമാനിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മുലായംസിങ് യാദവ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായംസിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുലായം സിങ്ങിനെ ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചു. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്.
Post A Comment: