www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിക്ക് അശ്ലീല സന്ദേശം; പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

Share it:



അന്തിക്കാട്: വാഹന പരിശോധനയ്ക്കിടെ യുവതിയുടെ മൊബൈൽ നമമ്പർ ചോദിച്ചു വാങ്ങിയ ശേഷം അശ്ലീല വീഡിയോ അയച്ചു കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. 

വാഹന പരിശോധനക്കിടെ ചാഴൂര്‍ സ്വദേശിയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും സന്ദേശങ്ങള്‍ അയക്കുകയും ഒപ്പം അശ്ലീല വീഡിയോ അയച്ചു കൊടുക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. 

അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ. ദാസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്നു കണ്ടെത്തി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ജോലി ചെയ്ത വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിന് ഇയാള്‍ക്ക് പലവട്ടം നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചതോടെ അതീവ ജാഗ്രത. പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പന നിരോധിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. 

ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്റ്റര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ചു. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്. 

ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share it:

Crime

Post A Comment: