www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു

Share it:



ഇടുക്കി: ശ്വാസം മുട്ടൽ കൂടിയ കുട്ടിയെ കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു. ഇടുക്കി ഉപ്പുതറ പത്തേക്കർ നെസമങ്കൽ മഹേഷ് രാജൻ (48) ആണ് മരിച്ചത്. ഇയാളുടെ മകൻ മാക്‌സനെ (5) ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. 

തിങ്കളാഴ്ച്ച പുലർച്ചെയാണ് മാക്‌സനു പനിയും ശ്വാസം മുട്ടലും രൂക്ഷമായത്. തുടര്‍ന്ന് മകനുമായി ഉപ്പുതറ സി.എച്ച്.സിയില്‍ എത്തി. ഇവിടെ നിന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. കട്ടപ്പനയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.  

അതുപ്രകാരം ആംബുലന്‍സില്‍ കോട്ടയത്തേയ്ക്ക് പോകവെ ഏലപ്പാറയില്‍ എത്തിയപ്പോഴാണ് മഹേഷിന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍തന്നെ പീരുടേ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കുട്ടിയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. മാക്സനെ കോട്ടയത്തു നിന്ന് മടക്കിക്കൊണ്ടുവന്ന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുപ്പിച്ചെങ്കിലും പിന്നീട് ഉപ്പുതറ സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. മഹേഷിന്‍റെ ഭാര്യ: അംബികാവതി. അബിജ മകളാണ്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന് 

കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് ‌സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം സംഭവം സ്‌കൂൾ അധികൃതർ  ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. 

പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: