www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ തല്ലുന്നത് തടഞ്ഞു; കട്ടപ്പനയിൽ എസ്.ഐയ്ക്ക് മർദനം

Share it:

si-attacked-kattapana


ഇടുക്കി: ഭാര്യയെ തല്ലുന്നത് തടയാനെത്തിയ എസ്.ഐയെ ഭർത്താവ് തല്ലി വീഴ്ത്തി. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. കട്ടപ്പന സ്റ്റേഷനിലെ എസ്.ഐ ഡി. സുരേഷിനാണ് ഗൃഹനാഥന്‍റെ മർദനമേറ്റത്. സംഭവത്തിൽ കാഞ്ചിയാർ ലബ്ബക്കട ചിരട്ടവയൽ സന്തോഷ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്‌തു.  

ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭർത്താവ് മർദിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കട്ടപ്പന പൊലീസിന് യുവതിയുടെ ഫോൺ സന്ദേശം ലഭിച്ചു. ഇതോടെ പട്രോളിങ്ങിലായിരുന്ന എസ്.ഐ സുരേഷിനോടും സംഘത്തോടും ഈ വീട്ടിലെത്തി സ്ഥിതിഗതി അന്വേഷിക്കാൻ നിർദേശം ലഭിച്ചു. 

ഇതനുസരിച്ച് വീട്ടിലെത്തിയതായിരുന്നു സുരേഷും സംഘവും. പൊലീസ് എത്തിയിട്ടും മർദനം തുടർന്ന ഗൃഹനാഥനെ എസ്.ഐ സുരേഷ് തടയാൻ ശ്രമിച്ചതോടെ ഇയാൾ പൊലസീനു നേരെ ആക്രമണം അഴിച്ചുവിടുകയും സുരേഷിനെ മർദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ എസ്.ഐ സുരേഷിനെ 20 ഏക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന് 

കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് ‌സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം സംഭവം സ്‌കൂൾ അധികൃതർ  ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. 

പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്. 

Share it:

Idukki

Post A Comment: