www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Share it:



കോഴിക്കോട്: മുക്കം തൃക്കുടമണ്ണ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്. ആർ.ഇ.സി. ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 

വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. സ്‌കൂൾ വിട്ട ശേഷം നിധിനും മറ്റു രണ്ടു വിദ്യാർഥികളും കൂടി ഇവിടെ കുളിക്കാൻ എത്തിയതായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചതോടെ അതീവ ജാഗ്രത. പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പന നിരോധിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. 

ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്റ്റര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ചു. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്. 

ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light