www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാഞ്ഞിരപ്പള്ളിയിൽ സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന്

Share it:



കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി മേഖലയ്ക്ക് സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് ‌സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം സംഭവം സ്‌കൂൾ അധികൃതർ  ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. 

പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ; അധ്യാപികയുടെ പണി പോയി 

കൊളംബിയ: സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതോടെ ജോലി നഷ്‌ടമായാലോ. ഇത്തരം ഒരു വാർത്തയാണ് കൊളംബിയയിൽ നിന്നും പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യുവതിക്കാണ് പണി കിട്ടിയത്.

സുന്ദരിയായ ഇവർ ഒരു അധ്യാപികയാണെന്നതാണ് തിരിച്ചടിയായത്. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരുന്നു അധ്യാപികയുടെ രീതി. ഇതോടെ ഫോളോവേ‌ഴ്സിന്‍റെ എണ്ണവും വർധിച്ചു. സൂപ്പർ സെക്സിയെന്ന വിശേഷണമാണ് അധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

യെമ്മി ഇല്യാസ് ഇസാസ എന്ന യുവതി കൊളംബിയയിലെ ബാരൻക്വില്ലയിൽ നിന്നുമുള്ള ഇന്‍സ്ട്രക്ടറാണ്. അവർക്ക് 393,000 -ത്തിലധികം ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അവളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട ശേഷം അവൾ ഇൻസ്ട്രക്ടറായി ജോലി നോക്കിയിരുന്ന സ്കൂൾ അധികൃതർ അവളെ പിരിച്ചു വിടുകയായിരുന്നു. 

ബിക്കിനിയിലും മറ്റുമുള്ള നിരവധി ചിത്രങ്ങൾ ഇസാസ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇസാസയുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അവരുടെ സ്കൂളിന്‍റെ പോളിസിക്ക് നിരക്കുന്നതല്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 

ഏതായാലും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താൻ മറ്റൊരു ജോലി നേടി എന്നുമാണ് ഇസാസ പറയുന്നത്. ഏതായാലും ഇത്തരം ഹോട്ട് ചിത്രങ്ങളും ആരാധകരും ഒക്കെയായി മുന്നോട്ട് പോകാൻ തന്നെ ആണ് ഇസാസയുടെ തീരുമാനം എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്. 

Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light