www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്‌ടർ അറസ്റ്റിൽ

Share it:



കൊച്ചി: ചികിത്സ തേടി വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്‌ടർ അറസ്റ്റിൽ. ആലുവ കമ്പനിപ്പടി കാപ്പിക്കര ജോർജ് ജോൺ )46) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

ഇയാളുടെ വീട്ടിൽ ചികിത്സയ്ക്കെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് പെൺകുട്ടിയോട് ഡോക്‌ടർ മോശമായി പെരുമാറിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

നരബലി; റോസ്‌ലിയുടെ മുറിവുകളിൽ കറി മസാല പുരട്ടി

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതികൾ. കൊല്ലപ്പെട്ട റോസ്‌ലിയെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു റോസ്‌ലിയെ നരബലിക്കായി കൊലപ്പെടുത്താൻ മൂവർ സംഘം തയാറെടുത്തത്. 

കത്തികൊണ്ട് റോസ്‌ലിയുടെ നഗ്ന ശരീരത്തിൽ മുഴുവൻ വരഞ്ഞതായും ഈ മുറിവുകളിൽ മസാല തേച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതമാണ് മുറിവുകളിൽ തേച്ചത്. 

മൂന്നു പ്രതികളും മാറി മാറി മസാല മുറിവുകളിൽ തേച്ചു പിടിപ്പിച്ചു. ഈ സമയം റോസ്‌ലി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചെന്നും കേസിലെ മുഖ്യ പ്രതി ഷാഫി പറഞ്ഞു. 

ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. ഇതിനു ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ചു. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. 


Share it:

Crime

Post A Comment: