www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

23 കാരിയെ വീട്ടിൽ കയറി കൊന്നു; പ്രണയപകയെന്ന് സംശയം

Share it:

panoor-vishnupriya-death


കണ്ണൂർ: 23കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നിൽ പ്രണയപ്പകയെന്ന് സൂചന. കണ്ണൂർ പാനൂരിലാണ് ഇന്ന് രാവിലെ വള്ളിയായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്‌ണുപ്രിയ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് കൊലപാതകം നടത്തിയത്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.  

രാവിലെ പത്തോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തിയത്. നാല് മാസമായി പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങായിരുന്നു. 

തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. സംഭവത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സംഭവസ്ഥലത്തേക്ക് തിരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

മൂന്ന് ലക്ഷത്തിന് ഇലക്ട്രിക് കാർ

മുംബൈ: കാർ വിപണിയിൽ വിപ്ലവം തീർക്കാൻ മഹീന്ദ്ര തയാറെടുക്കുന്നതായി റിപ്പോർട്ട്. വില കുറഞ്ഞ മിനി ഇലക്‌ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്രയെന്ന വിവരമാണ് പുറത്തു വരുന്നത്. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും മഹീന്ദ്ര ആറ്റം കാർ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയിൽ ഈ കാർ അവതരിപ്പിച്ചിരുന്നു. ഇത് ഒരു മിനി കാറിന്‍റെ രൂപത്തിൽ വരും.  നാല് ഡോറുകളുമായിട്ടായിരിക്കും വാഹനം വരികയെന്ന് അടുത്തിടെ ചോർന്ന ആർടിഒ ഡോക്യുമെന്‍റ് സൂചിപ്പിക്കുന്നു. 


2020 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വാഹനം പ്രൊഡക്ഷൻ രൂപത്തില്‍ പ്രദർശിപ്പിച്ചിരുന്നു. ഇത് 2020-ൽ തന്നെ വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊവിഡ് മഹാമാരിയുടെ വരവ് കാരണം പദ്ധതികൾ വൈകി. ഇപ്പോൾ ഇവി സെഗ്‌മെന്‍റ് ശക്തി പ്രാപിച്ചതോടെ, ആറ്റം ഇവി അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്വാഡ്രിസൈക്കിളായിരിക്കും ഇത്.

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മഹീന്ദ്ര ആറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് വഴി ചോര്‍ന്നു എന്നാണ് റഷ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയുള്ള സർട്ടിഫിക്കറ്റ് 'നോൺ ട്രാൻസ്‌പോർട്ട്' വിഭാഗത്തിലാണ് നൽകിയിരുന്നതെങ്കിൽ, ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ട്രാൻസ്‍പോര്‍ട്ട് വിഭാഗത്തിലാണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാല് പേർക്ക് മാത്രം ഇരിക്കാവുന്ന ക്വാഡ്രിസൈക്കിളായിട്ടാണ് മഹീന്ദ്ര ആറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. K1, K2, K3, K4 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിൽ മഹീന്ദ്ര ആറ്റം കാർ എത്തുമെന്നും റഷ്‌ലെയ്ൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്‍റെ K1, K2 വേരിയന്‍റുകൾക്ക് 7.4 kWh, 144 Ah ബാറ്ററി പാക്ക്, ആറ്റം K3, K4 എന്നിവയ്ക്ക് 11.1 kWh, 216 Ah ബാറ്ററി പാക്ക് ലഭിക്കും. K3, K4 എന്നിവയേക്കാൾ കുറഞ്ഞ ശ്രേണിയാണ് മഹീന്ദ്ര ആറ്റം K1, K2 എന്നിവ വാഗ്ദാനം ചെയ്യുന്നത്. കെ1, കെ2 എന്നിവയ്‌ക്കുള്ള ബാറ്ററി പാക്കിന് 98 കിലോഗ്രാം ഭാരമുണ്ട്, കെ3, കെ4 എന്നിവയ്‌ക്ക് 145 കിലോഗ്രാം. വേരിയന്‍റിനെ ആശ്രയിച്ച് മഹീന്ദ്ര ആറ്റത്തിന്‍റെ ഭാരം 434 കിലോ മുതൽ 458 കിലോഗ്രാം വരെയാണ്.

ഓട്ടോ എക്‌സ്‌പോ 2020-ൽ അവതരിപ്പിച്ച ആറ്റത്തിന് വലിയ വാതിലുകളുള്ള ഒരു ബോക്‌സി സിലൗറ്റ് ഉണ്ടായിരുന്നു. ഇതിന്റെ മുൻഭാഗം ലളിതമായ ഡിസൈനിലായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഇതിന് വലിയ പിൻ വിൻഡ്ഷീൽഡ് ലഭിക്കും. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഏകദേശം മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും ഈ മോഡലിന്‍റെ വില. അങ്ങനെ സംഭവിച്ചാൽ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും ഇത്. മഹീന്ദ്ര ആറ്റത്തിന് 1,885 എംഎം വീൽബേസിന് പുറമെ 2,728 എംഎം നീളവും 1,452 എംഎം വീതിയും 1,576 എംഎം ഉയരവും ഉണ്ടായിരിക്കും. 

Share it:

Crime

Mostreaded

Post A Comment: