www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ

Share it:



കൊച്ചി: നഗരത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങളുടെ പഴക്കമുണ്ട്.  

പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. 

വീടിനുള്ളിൽ നിന്നും ദർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

Share it:

Crime

Mostreaded

Post A Comment: