www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആരാധനാലയത്തിന്‍റെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

Share it:


കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.  

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ താമസിക്കുന്ന അലക്സാണ്ടറിന്‍റെ ഭാര്യ സുശീല (48) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8.15ഓടെയായിരുന്നു അപകടം. ഭർത്താവ് അലക്സാണ്ടറിനൊപ്പം മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. 

പെരുവന്താനം ചുഴുപ്പിന് സമീപം സ്‌കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും തെറിച്ചു വീണു. സുശീല ബസിനടിയിലേയ്ക്കും, ഭർത്താവ് എതിർവശത്തേയ്ക്കുമാണ് വീണത്. ബസിനടിയിയിൽപെട്ട സുശീലയുടെ മുകളിലൂടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു.


Share it:

Crime

Post A Comment: