www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിക്ക് പീഡനം; സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

Share it:

school-teacher-arrested-malapuram


മലപ്പുറം: 12 വയസ് പ്രായമുള്ള വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അസൈനാറാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ ഭയപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി. പിന്നീട് കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

 

രക്ഷിതാക്കളാണ് വിഷയത്തിൽ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌ത അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൂടുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന് 

കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് ‌സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം സംഭവം സ്‌കൂൾ അധികൃതർ  ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. 

പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്. 

Share it:

Crime

Post A Comment: