www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയെ 'ഐറ്റം' എന്നു വിളിച്ചു; 25 കാരന് ജയിൽ ശിക്ഷ

Share it:



മുംബൈ: പെൺകുട്ടിയെ ഐറ്റം (സാധനം) എന്നു വിളിക്കുന്നത് ലൈംഗിക വസ്‌തുമായി ചിത്രീകരിക്കുന്നതിനു തുല്യമാണെന്ന് കോടതി. പോക്‌സോ കോടതിയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. സ്‌കൂൾ വിട്ട് മടങ്ങിയ പെൺകുട്ടിയെ ഐറ്റമെന്ന് വിളിച്ച് അധിക്ഷേപിച്ച 25 കാരന് ഒന്നര വർഷം തടവു ശിക്ഷ വിധിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.  

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിസിനസുകാരനായ പ്രതി സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി മുടിയിൽ പിടിച്ചു വലിക്കുകയും എന്തൊരു ഐറ്റം, എവിടെ പോകുന്നു എന്നു ചോദിക്കുകയും ചെയ്‌തു എന്നാണ് കേസ്. 

കുട്ടിയെ ഇയാൾ ഒരു മാസത്തോളം ലൈംഗിക ഉദേശത്തോടെ പിന്തുടർന്നതായും കോടതി കണ്ടെത്തി. ഇത്തരത്തിലുള്ള കേസുകളിൽ ഒരിളവും അനുവദിക്കാനാവില്ലെന്നും പൂവാലൻമാരെ ഉരുക്കുമുഷ്‌ടിയോടെ നേരിടണമെന്നും കോടതി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

Share it:

National

Post A Comment: