ഇടുക്കി: വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതിന്‍റെ വൈരാഗ്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കുമളി ചെക്ക് പോസ്റ്റിലെ ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർ ജോസി വർഗീസാണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതോടെ തേക്കടി ബൈപ്പാസ് റോഡിൽ താമരകണ്ടം ഭാഗത്ത് വച്ചാണ് സംഭവം നടന്നത്.
ബൈക്കിൽ പോകുകയായിരുന്ന തന്നെ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ജോസി പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജോസി കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കുമളി സ്വദേശിയുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ വാഹനം അതിർത്തി ചെക്ക് പോസ്റ്റിൽ തടഞ്ഞു പരിശോധിച്ചതിന്‍റെ വൈരാഗ്യത്തിനാണ് കൊലപാതക ശ്രമം ഉണ്ടായതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: