www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആനയെ കണ്ട് ഓടിയ തൊഴിലാളി പാറയിടുക്കിൽ വീണ് മരിച്ചു

Share it:



ഇടുക്കി: ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണു പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി മാങ്കുളത്തിനു സമീപം പീച്ചാടാണ് സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശി സുദർശനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരട്ടയാർ സ്വദേശി ബെർന്നബാസിന് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. 

ഇയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടത്തിലെ ജോലിക്കിടെ ആനയെ കണ്ട് തൊഴിലാളികള്‍ ഭയന്നോടുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പാറയിടുക്കില്‍ വീണ് കിടക്കുന്ന സുദര്‍ശനെ കണ്ടത്.

അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുദര്‍ശനെ ആന ആക്രമിച്ചോയെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തീകരിക്കണമെന്ന്  അടിമാലി പൊലീസ് വ്യക്തമാക്കി. ആന തുമ്പിക്കൈക്ക്  ആക്രമിച്ചതായി ചികിത്സയില്‍ കഴിയുന്ന ബെര്‍ണബാസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

തേയിലത്തോട്ടത്തിൽ നിന്നും കുട്ടിക്കൊമ്പന്‍റെ മാസ് എൻട്രി..... മൂന്നാറിൽ നിന്നുള്ള വീഡിയോ വൈറൽ.... 


Share it:

Idukki

Mostreaded

Post A Comment: