www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ആയിരത്തിലധികം ക്ഷേത്രങ്ങളിൽ മോഷണം; കുപ്രസിദ്ധ കള്ളൻ കട്ടപ്പനയിൽ പിടിയിൽ

Share it:



ഇടുക്കി: 20 വർഷത്തിനിടെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവിനെ കട്ടപ്പന പൊലീസ് സിംപിളായി പിടികൂടി. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷിനെ (43)യാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്. 20 വർഷമായി മോഷണം തൊഴിലാക്കിയ സജീഷ് പ്രത്യേക രീതിയിലാണ് മോഷണവും തുടർന്നുള്ള ജീവിതവും നയിച്ചിരുന്നത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ചില്ലറ മാറാനെത്തിയതാണ് കേരള പൊലീസിനെ വട്ടം ചുറ്റിച്ച പ്രതിക്ക് തിരിച്ചടിയായത്.  

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി ആയിരത്തിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇതോടൊപ്പം നിരവധി വാഹന മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. ക്ഷേത്ര മോഷണത്തിനായി ബൈക്ക് മോഷ്ടിക്കുന്നതാണ് രീതി. മോഷ്‌ടിച്ച ബൈക്കിലെത്തി ക്ഷേത്രത്തിൽ കവർച്ച നടത്തും. തുടർന്ന് ഇതേ ബൈക്കിൽ റെയിൽ വെ സ്റ്റേഷനിലോ, ബസ് സ്റ്റേഷനിലോ എത്തി നാടു വിടും. ഈ സമയത്ത് ബൈക്ക് പാർക്കിങ്ങിൽ ഏരിയായിൽ ഭദ്രമായി പാർക്ക് ചെയ്‌ത് താക്കോൽ കൈയിൽ കരുതും. 

വീണ്ടും ഇതേ സ്ഥലങ്ങളിൽ മോഷണം ആവശ്യമായി വന്നാൽ അപ്പോൾ പാർക്കിങ് ഏരിയായിൽ നിന്നും ബൈക്ക് എടുത്ത് മോഷണം നടത്തും. മോഷണ ശേഷം ഇടുക്കി ജില്ലയിലെ കുമളിയിലെത്തി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ വിനോദം. ഇവിടുത്തെ ലോഡ്ജിലാണ് പതിവായി താമസം.

വ്യാഴാഴ്ച്ച മോഷ്‌ടിച്ച ചില്ലറ പൈസ നോട്ടാക്കാൻ കട്ടപ്പനയിലെത്തിയതാണ് പ്രതിയുടെ തലവര മാറ്റിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറ മാറാനെത്തിയ പ്രതിയെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ കണ്ടു. ഇത്രയധികം ചില്ലറ ഇയാളുടെ പക്കൽ എങ്ങനെ വന്നു എന്ന സംശയമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. പൊലീസിന്‍റെ വാണ്ടഡ് ലിസ്റ്റിൽ പരതിയപ്പോൾ കൺമുന്നിലുള്ളത് കുപ്രസിദ്ധ കള്ളനാണെന്ന് കണ്ട ഉദ്യോഗസ്ഥൻ തന്ത്രത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്നും മോഷണം നടത്തിയ ചില്ലറ പൈസകളും ഇയാള്‍ മോഷ്ടിച്ച വാഹനങ്ങളുടേതെന്ന് കരുതുന്ന താക്കോലുകളും കണ്ടെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന ചില്ലറ പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് നോട്ടാക്കി മാറ്റുന്നതാണ് പതിവ്. 

സമാനമായ മോഷണക്കേസില്‍ 2022 ജൂലൈ 17ന് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30ലധികം അമ്പലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. പിടികൂടിയ സമയത്ത് പ്രതിയുടെ കൈവശം എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമിളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്‍റെ രസീതും കണ്ടെടുത്തു. 

കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്‍, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ  എസ്.ഐ സജിമോന്‍ ജോസഫ്, എസ്.സി.പി.ഒമാരായ പി.ജെ. സിനോജ്, ടോണി ജോണ്‍, സി.പി.ഒ വി.കെ.  അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസിലെ തുടര്‍ അന്വേഷണം കട്ടപ്പന എസ്.എച്ച്.ഒ  വിശാല്‍ ജോണ്‍സണ്‍, എസ്.ഐ ദിലീപ് കുമാര്‍ എന്നിവര്‍ക്കാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈലയ്ക്ക് ഷാഫിയോട് പ്രണയം മൊട്ടിട്ടത് ഇങ്ങനെ 

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കുറിച്ച് വിചിത്രമായ ഒട്ടേറെ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭഗവൽ സിങ്ങിന്‍റെ ഭാര്യ ലൈലയും മുഖ്യ പ്രതി ഷാഫിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. ഷാഫിയും ലൈലയും തമ്മിൽ ഭഗവൽ സിങ്ങിന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും കണ്ടെത്തി. ഇവർ തമ്മിൽ കടുത്ത പ്രണയം നിലനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും പുറത്തു വരുന്ന വിവരം. 

അധികം ആരോടും അടുക്കുന്ന സ്വഭാവക്കാരി അല്ലായിരുന്നു ലൈല. അയൽവാസികളോട് പോലും മിതമായ രീതിയിൽ മാത്രമാണ് ലൈല ഇടപെട്ടിരുന്നത്. എന്നാൽ ലൈംഗിക കാര്യത്തിൽ ലൈലക്ക് താൽപര്യം കൂടുതലായിരുന്നുവത്രേ. ഷാഫിയോട് ലൈല അടുക്കുന്നതിനു കാരണവും ഈ താൽപര്യമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. 

സിദ്ധൻ എന്ന വ്യാജേന ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിച്ച ഷാഫി വീട്ടിലെ സന്ദർശകനായി മാറിയിരുന്നു. ഈ സമയത്ത് വീടിന്‍റെ ഉമ്മറത്തിരുന്ന് സ്ത്രീകളെ കുറിച്ച് അശ്ലീലം കലർന്ന രീതിയിൽ സംസാരിക്കുന്നതായിരുന്നു ഷാഫിയുടെ ശീലം. ഇതാണ് ലൈലയെ ആകർഷിച്ചത്. അറപ്പില്ലാതെ ലൈംഗികതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഷാഫിയോട് ലൈലയ്ക്ക് കടുത്ത പ്രണയം ഉടലെടുക്കുകയായിരുന്നു. 

ലൈലയുടെ ഇഷ്ടം നേടിയതോടെയാണ് ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ ഷാഫിക്ക് കൂടുതൽ സ്വാതന്ത്രം ലഭിച്ചത്. എന്നാൽ സദാസമയം കൂടെയുള്ള ഭഗവൽ സിങ്ങിനെ ഒഴിവാക്കി ലൈലയുമായി അടുപ്പം സ്ഥാപിക്കാൻ കഴിയാതെ വന്നതോടെയാണ് പൂജയുടെയും ആഭിചാരത്തിന്‍റെയും പേരിൽ ലൈലയുമായി തൊട്ടുതലോടാൻ ഷാഫി പദ്ധതി തയാറാക്കിയത്. ലൈലയും ഇതിനു സമ്മതം മൂളിയതോടെ ഭഗവൽ സിങ്ങിനെ നോക്കുകുത്തിയാക്കി ഇരുവരും പ്രണയ സല്ലാപത്തിലായിരുന്നുവത്രേ. 


Share it:

Idukki

Mostreaded

Post A Comment: