www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എം.എം. മണിയുടെ വാഹനം അപകടത്തിൽപെടുന്നത് നാലാം തവണ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

mm-mani
Share it:



ഇടുക്കി: എം.എം. മണി എം.എൽ.എയുടെ വാഹനം തുടർച്ചയായി അപകടത്തിൽപെടുന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. ചൊവ്വാഴ്ച്ച രാവിലെ കേരള- തമിഴ്‌നാട് അതിർത്തിയിൽ വാഹനത്തിന്‍റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. എം.എൽ.എ അടക്കമുള്ളവർ വാഹനത്തിലുള്ളപ്പോഴായിരുന്നു അപകടം. വാഹനത്തിനു വേഗത കുറവായിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്. 

ടയറിന്‍റെ നട്ടുകൾ ഊരിമാറിയ നിലയിൽ കണ്ടെത്തിയതോടെ ദൂരൂഹതയും സംശയിക്കുന്നുണ്ട്. ഇത് നാലാം തവണയാണ് എം.എം മണിയുടെ വാഹനം അപകടത്തിൽപെടുന്നത്.  

2018 മേയ് 26 നു കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനു സമീപം കൽകൂന്തലിൽ വച്ച് വാഹനം റോഡിൽ നിന്നും തെന്നി നീങ്ങി അപകടമുണ്ടായി. അന്ന് കാറിന്‍റെ പിൻ വശത്ത് ടയറിന്‍റെ നട്ടിൽ ഒന്നു ഊരിയപ്പോയ നിലയിലും, മറ്റൊന്നു പകുതി ഊരിയ നിലയിലും കണ്ടെത്തിയിരുന്നു. 

ഈ സംഭവത്തിൽ അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രം നട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎൽഎ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനാമായ അപകടത്തിൽപ്പെടുന്നത്.   എം.എം.മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ  പൊലീസ്‌ ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പോലീസുകാർക്ക് പരുക്കേറ്റ സംഭവം നടന്നിരുന്നു. .

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ; അധ്യാപികയുടെ പണി പോയി 

കൊളംബിയ: സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതോടെ ജോലി നഷ്‌ടമായാലോ. ഇത്തരം ഒരു വാർത്തയാണ് കൊളംബിയയിൽ നിന്നും പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യുവതിക്കാണ് പണി കിട്ടിയത്.

സുന്ദരിയായ ഇവർ ഒരു അധ്യാപികയാണെന്നതാണ് തിരിച്ചടിയായത്. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരുന്നു അധ്യാപികയുടെ രീതി. ഇതോടെ ഫോളോവേ‌ഴ്സിന്‍റെ എണ്ണവും വർധിച്ചു. സൂപ്പർ സെക്സിയെന്ന വിശേഷണമാണ് അധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

യെമ്മി ഇല്യാസ് ഇസാസ എന്ന യുവതി കൊളംബിയയിലെ ബാരൻക്വില്ലയിൽ നിന്നുമുള്ള ഇന്‍സ്ട്രക്ടറാണ്. അവർക്ക് 393,000 -ത്തിലധികം ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അവളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട ശേഷം അവൾ ഇൻസ്ട്രക്ടറായി ജോലി നോക്കിയിരുന്ന സ്കൂൾ അധികൃതർ അവളെ പിരിച്ചു വിടുകയായിരുന്നു. 

ബിക്കിനിയിലും മറ്റുമുള്ള നിരവധി ചിത്രങ്ങൾ ഇസാസ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇസാസയുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അവരുടെ സ്കൂളിന്‍റെ പോളിസിക്ക് നിരക്കുന്നതല്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 

ഏതായാലും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താൻ മറ്റൊരു ജോലി നേടി എന്നുമാണ് ഇസാസ പറയുന്നത്. ഏതായാലും ഇത്തരം ഹോട്ട് ചിത്രങ്ങളും ആരാധകരും ഒക്കെയായി മുന്നോട്ട് പോകാൻ തന്നെ ആണ് ഇസാസയുടെ തീരുമാനം എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്. 

Share it:

Idukki

Post A Comment: