www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; വനിതാ സംവിധായികക്കെതിരെ യുവതിയും

Share it:



കൊച്ചി: നിർബന്ധിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയതിനു പിന്നാലെ അതേ ചിത്രത്തിലെ നടിയും രൂക്ഷമായ ആരോപണവുമായി രംഗത്ത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് ഒടിടി പ്ലാറ്റ് ഫോമിനും എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.  

എഴുതാനോ വായിക്കാനോ അറിയാത്ത തന്നെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. വീട്ടുകാർ പുറത്താക്കിയതോടെ രണ്ട് വയസുള്ള കുട്ടിയുമായി റെയിൽവെ പ്ലാറ്റ് ഫോമിലാണ് അന്തിയുറങ്ങുന്നതെയും യുവതി വെളിപ്പെടുത്തി. 

എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്ന് യുവതി പറഞ്ഞു. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇതു സീരിയൽ അല്ലെന്നും വെബ്‌സീരീസിനു വേണ്ടിയാണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ എന്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് മനസ്സിലായില്ല. 

മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞു. ഇതോടെ ഭീഷണിപ്പെടുത്തി. തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു പറഞ്ഞു. ഞാനും ഒരു സ്ത്രീയല്ലേ.. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞു. നിന്നെ ചതിക്കില്ല, നഗ്നത ആരും കാണില്ല എന്നെല്ലാം ഉറപ്പു നൽകിയതോടെയാണ് അഭിനയിച്ചത്. ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു. മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്നു വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തി.

സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്നു മനസിലായത്. ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്നു പറ‍ഞ്ഞു. പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്, നീ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംവിധായിക വെല്ലുവിളിച്ചു. തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. 

പിന്നെ ചോദിക്കുമ്പോൾ കേസെടുക്കാൻ പറ്റില്ലെന്നു പറഞ്ഞു. എന്നെ മുന്നിലിരുത്തി എന്‍റെ വിഡിയോ പച്ചയ്ക്കിരുന്നു കണ്ട അയാൾ ഒരു ബഹുമാനത്തിനും അർഹതയില്ലാത്ത ആളാണ്. അടുത്ത ദിവസം വിളിച്ചപ്പോൾ നേമം പൊലീസിൽ പോയി കേസു കൊടുക്കാൻ പറഞ്ഞു.

നേമത്തു കേസെടുക്കാതിരുന്നപ്പോഴാണ് സൈബർ പൊലീസിൽ പരാതി കൊടുക്കാൻ വന്നത്. പരാതി വാങ്ങിവച്ചിട്ടുണ്ട്. കേസെടുക്കില്ലെങ്കിൽ അതു നേരത്തെ പറയാമായിരുന്നു. സംവിധായികയുടെ വക്കീലാണ് സ്റ്റേഷനിൽ വന്നത്. അവരുടെ സംസാരത്തിൽ ഇവർ സുഹൃത്തുക്കളാണെന്നു മനസിലായി. അതുകൊണ്ടു മാത്രമാണ് പൊലീസ് അവിടെ കേസെടുക്കാതിരുന്നത് എന്നാണ് മനസിലായതെന്നും യുവതി പറഞ്ഞു. 

ഷൂട്ടിനു വരുമ്പോൾ ഭർത്താവ് വേണ്ട

ഷൂട്ടിനു ചെല്ലുമ്പോൾ വീട്ടുകാരെ കൊണ്ടുവരാൻ പാടില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ആരെയും കൂട്ടാതെയാണ് പോയത്. അവിടെ ചെന്നപ്പോൾ പല സീരിയൽ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ നീ ഹീറോ അല്ലേ, അങ്ങനെ കൊണ്ടുവരാൻ പാടില്ല എന്നായിരുന്നു മറുപടി. 

ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം ഇവരുടെ സ്വഭാവം ഒക്കെ മാറി. സിനിമ പുറത്തുവന്നതോടെ എല്ലാവരും എന്നോടു പോയി ചാവാനാണ് പറയുന്നത്. എന്‍റെ മാതാപിതാക്കൾ നേരത്തേ മരിച്ചതാണ്. ഭർത്താവിന്‍റെ വീട്ടുകാരാണ് ആകെ ഉള്ളത്. അദ്ദേഹത്തിനു സ്വന്തം നാട്ടിലേയ്ക്കു പോകാനാവാത്ത സാഹചര്യമായി. 

വീടു കിട്ടാതെ അലഞ്ഞു ജീവിതം മടുത്തു. തമ്പാനൂർ സ്റ്റേഷനിലാണ് ഒരു ദിവസമെങ്കിൽ, മറ്റൊരു ദിവസം വേറൊരു സ്റ്റേഷനിൽ. പൊലീസ് വന്നു ട്രെയിൻ വരാറായില്ലേ എന്ന് ചോദിക്കും. അതുകാരണം ഒരു ദിവസത്തിൽ കൂടുതൽ ഒരു സ്റ്റേഷനിൽ കഴിയാനാകില്ല. സുഹൃത്തുക്കൾ ആരെങ്കിലും 200 രൂപയോ മുന്നൂറു രൂപയോ അയയ്ക്കും. അതുകൊണ്ടാണ് ജീവിക്കുന്നതെന്നും യുവതി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം

ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ. 

കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ  കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്. 

Share it:

Crime

Post A Comment: