www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് ജീവനോടെ കുഴിച്ചുമൂടി; യുവതിക്ക് അത്ഭുതകരമായ രക്ഷപെടൽ

Share it:



വാഷിങ്ടൺ: കുത്തി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനോടെ കുഴിച്ചു മൂടിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ വാഷിങ്‌ടണിലാണ് സംഭവം നടന്നത്. യോങ് സൂക്ക് എന്ന 42 കാരിയാണ് ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെയെത്തിയത്. 

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തി പരുക്കേൽപ്പിക്കുകയും വന പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയുമായിരുന്നു. കൈകാലുകൾ ടേപ്പ് കൊണ്ട് ബന്ധിച്ചാണ് യുവതിയെ ഇയാൾ കുഴിച്ചിട്ടത്. ശബ്ദം പുറത്തു വരാതിരിക്കാൻ മുഖത്തും ടേപ്പ് ചുറ്റിയിരുന്നു.  

എന്നാൽ മണ്ണിനടിയിൽ കിടന്ന് ബോധം വന്ന യുവതി കൈകൾ കൊണ്ട് മണ്ണ് മാറ്റി കുഴിക്ക് പുറത്ത് വരികയായിരുന്നു. കൈയിൽ കിടന്ന സ്മാർട്ട് വാച്ചിലൂടെ യുവതി പൊലീസിനെ വിളിക്കുകയും ചെയ്‌തു. 

കുഴിക്ക് പുറത്തെത്തിയ യുവതി സമീപത്തെ ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്നു. പൊലീസ് എത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഇവരുടെ ഭർത്താവ് ചായ് ക്‌യോങ് ആനിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. പണം ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

Share it:

world

Post A Comment: