കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കുറിച്ച് വിചിത്രമായ ഒട്ടേറെ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭഗവൽ സിങ്ങിന്‍റെ ഭാര്യ ലൈലയും മുഖ്യ പ്രതി ഷാഫിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു.
ഷാഫിയും ലൈലയും തമ്മിൽ ഭഗവൽ സിങ്ങിന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും കണ്ടെത്തി. ഇവർ തമ്മിൽ കടുത്ത പ്രണയം നിലനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും പുറത്തു വരുന്ന വിവരം.
അധികം ആരോടും അടുക്കുന്ന സ്വഭാവക്കാരി അല്ലായിരുന്നു ലൈല. അയൽവാസികളോട് പോലും മിതമായ രീതിയിൽ മാത്രമാണ് ലൈല ഇടപെട്ടിരുന്നത്. എന്നാൽ ലൈംഗിക കാര്യത്തിൽ ലൈലക്ക് താൽപര്യം കൂടുതലായിരുന്നുവത്രേ. ഷാഫിയോട് ലൈല അടുക്കുന്നതിനു കാരണവും ഈ താൽപര്യമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
സിദ്ധൻ എന്ന വ്യാജേന ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിച്ച ഷാഫി വീട്ടിലെ സന്ദർശകനായി മാറിയിരുന്നു. ഈ സമയത്ത് വീടിന്‍റെ ഉമ്മറത്തിരുന്ന് സ്ത്രീകളെ കുറിച്ച് അശ്ലീലം കലർന്ന രീതിയിൽ സംസാരിക്കുന്നതായിരുന്നു ഷാഫിയുടെ ശീലം. ഇതാണ് ലൈലയെ ആകർഷിച്ചത്. അറപ്പില്ലാതെ ലൈംഗികതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഷാഫിയോട് ലൈലയ്ക്ക് കടുത്ത പ്രണയം ഉടലെടുക്കുകയായിരുന്നു.
ലൈലയുടെ ഇഷ്ടം നേടിയതോടെയാണ് ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ ഷാഫിക്ക് കൂടുതൽ സ്വാതന്ത്രം ലഭിച്ചത്. എന്നാൽ സദാസമയം കൂടെയുള്ള ഭഗവൽ സിങ്ങിനെ ഒഴിവാക്കി ലൈലയുമായി അടുപ്പം സ്ഥാപിക്കാൻ കഴിയാതെ വന്നതോടെയാണ് പൂജയുടെയും ആഭിചാരത്തിന്‍റെയും പേരിൽ ലൈലയുമായി തൊട്ടുതലോടാൻ ഷാഫി പദ്ധതി തയാറാക്കിയത്. ലൈലയും ഇതിനു സമ്മതം മൂളിയതോടെ ഭഗവൽ സിങ്ങിനെ നോക്കുകുത്തിയാക്കി ഇരുവരും പ്രണയ സല്ലാപത്തിലായിരുന്നുവത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
വീണ്ടും ന്യൂനമർദം; മഴ വ്യാപകമാകും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ആൻഡമാൻ കടലിനു മുകളിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ച്ച പടിഞ്ഞാറ് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമാകുമെന്നും ഞായറാഴ്ച്ച ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം സ്വാധീന ഫലമായി ശനിയാഴ്ച്ചവരെ വ്യാപകമായി മഴ പെയ്യും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Post A Comment: