www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു വയസുള്ള മലയാളി ബാലൻ ഖത്തറിൽ മരിച്ചു

Share it:



ദോഹ: മലയാളി ബാലൻ ഖത്തറിൽ മരിച്ചു. തൃശൂർ എങ്ങാണ്ടിയൂർ ചെമ്പൻ ഹൗസിൽ സി.കെ. കണ്ണൻ- സിജി ദമ്പതികളുടെ മകൻ വിദ്യുജ് (ഒന്ന്) ആണ് മരിച്ചത്. ഒരാഴ്ച്ചയോളമായി കുട്ടി സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കണ്ണന്‍ ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയാണ്. മാതാവ് സിജി ഖത്തര്‍ എയര്‍വേയ്സില്‍ ജീവനക്കാരിയാണ്. കള്‍ച്ചറല്‍ ഫോറം എക്സ്പാട്രിയേറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

കള്ളനു പിന്നാലെ കാട്ടിൽ കയറിയ പൊലീസിനെ പാമ്പ് കടിച്ചു 

കണ്ണൂർ: വീട്ടമ്മയുടെ മാല മോഷ്‌ടിച്ച ശേഷം കാട്ടിലൊളിച്ച കള്ളനെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു പാമ്പു കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍  അശ്വിനാണ് പാമ്പുകടിയേറ്റത്.  മട്ടന്നൂരിലെ കീഴല്ലൂരിൽ വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്.  പട്ടാന്നൂര്‍ സ്വദേശിയായ കെ. രാധയുടെ മൂന്നു പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

രാധയുടെ പരാതിയില്‍ പൊലീസ് മട്ടന്നൂര്‍ പരിസരത്ത് പരിശോധന നടത്തവെ മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഒരു പ്രതി പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും കാട്ടിലേക്ക് ഓടി.  തെരച്ചിലൊനുടിവില്‍ പൊലീസ്  പ്രതിയെ പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പു കടിയേറ്റത്. 


Share it:

Gulf

Post A Comment: