www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌തനാർബുദം; ആരംഭത്തിൽ തന്നെ തിരിച്ചറിയാം

breast cancer symptoms
Share it:

breast cancer


ചെറുപ്പക്കാരികളായ സ്ത്രീകളിൽ പോലും സത്നാർബുദം ഇന്ന് സാധാരണമായി കണ്ടുവരുന്നുണ്ട്. മാറുന്ന ജീവിത സാഹചര്യങ്ങളും ആഹാരവും തുടങ്ങി ഒട്ടേറെ കാരണങ്ങൾ രോഗത്തിനു കാരണമാകുന്നുണ്ട്. അതേസമയം ആരംഭത്തിലേ കണ്ടെത്തിയാൽ സ്‌തനാർബുദം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.

 

ലോകമെമ്പാടും സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ രോഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ ചെറുപ്പക്കാരായ സ്ത്രീകളെ ബാധിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രവണതകൾ ഉയർത്തിക്കാട്ടുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഒക്ടോബർ സ്‌തനാർബുദ ബോധവൽക്കരണ മാസമായി ആചരിച്ച് വരുന്നു.

സ്‌തനാർബുദം കണ്ടെത്താം

സ്‌തനാർബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗമാണ് സ്വയം പരിശോധന (ബ്രെസ്റ്റ് സെൽഫ് എക്‌സാമിനേഷൻ). സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചാൽ വളരെ നേരത്തേതന്നെ സ്‌തനാർബുദം കണ്ടെത്താൻ സാധിക്കും. എല്ലാ മാസവും കഴിവതും ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തേണ്ടത് പ്രധാനമാണ്.  

breast cancer


സ്‌തനാർബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ

സ്‌തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. സ്തനത്തിലോ ചുറ്റുപാടിലോ ഒരു പിണ്ഡം കാണപ്പെടുകയോ അല്ലെങ്കിൽ കട്ടിയാകുന്നതുപോലെ തോന്നുകയോ ചെയ്യുന്നത് ഒരു സാധാരണ ലക്ഷണമാണ്. സ്തനത്തിലെ വേദനയില്ലാത്ത, കഠിനമായ വീക്കമാണ് സ്തനാർബുദത്തിന്‍റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരം മുഴകൾ മിക്കവയും ക്യാൻസറല്ലെങ്കിലും അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.

വലിപ്പം, ആകൃതി, നിറവ്യത്യാസം എന്നിങ്ങനെ സ്തനത്തിന്‍റെ ശാരീരിക രൂപത്തിലുള്ള ഏതൊരു മാറ്റവും ലക്ഷണമാകാം. സ്തനങ്ങളിൽ നിറവ്യത്യാസം കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടർ കണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.

ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിധരിക്കേണ്ടതില്ല. ആർത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആർത്തവചക്രം തുടങ്ങി ഉടൻ തന്നെ ഇല്ലാതാവും. എന്നാൽ ഇതല്ലാതെ മറ്റു തരത്തിൽ വേദനയുണ്ടാവുന്നുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്.

breast cancer


സ്‌തനത്തിന് മുകളിലുള്ള ചർമത്തിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. മുലക്കണ്ണിൽ നിന്നും ഡിസ്ചാർജ് വരുന്നത് ശ്ര​ദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. കുടുംബത്തിൽ സ്തനാർബുദത്തിന്‍റെ ചരിത്രമുള്ള അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു  (എൽസിഐഎസ്) അല്ലെങ്കിൽ വിഭിന്ന ഹൈപ്പർപ്ലാസിയ പോലുള്ള സ്തനാവസ്ഥകളുടെ ചരിത്രമുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പൊണ്ണത്തടി, മദ്യപാനം,  ആർത്തവവിരാമം എന്നിവയും രോഗം വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

Share it:

Health

Mostreaded

Post A Comment: