www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മനുഷ്യന്‍റെ തല കടിച്ചെടുത്ത് തെരുവുനായ; ഞെട്ടിത്തരിച്ച് ജനം

Share it:



മെക്‌സിക്കോ: മനുഷ്യന്‍റെ തലയും കടിച്ചുപിടിച്ച് നായ തെരുവിൽ. മെക്സിക്കോയിലെ ഒരു  നഗരത്തിലാണ് സംഭവം നടന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ നായയുടെ വായിൽ നിന്നും മനുഷ്യന്‍റെ തല പിടിച്ചെടുക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ട്. 

മോണ്ടെ എക്സോബെഡോ നഗരത്തിൽ ബുധനാഴ്ച്ച വൈകിട്ടാണ് ആളുകളെ ഞെട്ടിച്ച സംഭവം നടന്നത്. പിന്നാലെ തലയില്ലാത്ത ശരീര ഭാഗങ്ങളും കണ്ടെത്തി. മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് നടന്ന കൊലപാതകമാണ് ഇതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

അതേസമയം മനുഷ്യന്‍റെ തലയുമായി ഓടുന്ന തെരുവുനായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോയിൽ മയക്കുമരുന്നു സംഘങ്ങൾ അടക്കിവാഴുന്ന തെരുവുകളിൽ ഒന്നാണ് ഇത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

കള്ളനു പിന്നാലെ കാട്ടിൽ കയറിയ പൊലീസിനെ പാമ്പ് കടിച്ചു 

കണ്ണൂർ: വീട്ടമ്മയുടെ മാല മോഷ്‌ടിച്ച ശേഷം കാട്ടിലൊളിച്ച കള്ളനെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു പാമ്പു കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍  അശ്വിനാണ് പാമ്പുകടിയേറ്റത്.  മട്ടന്നൂരിലെ കീഴല്ലൂരിൽ വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്.  പട്ടാന്നൂര്‍ സ്വദേശിയായ കെ. രാധയുടെ മൂന്നു പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

രാധയുടെ പരാതിയില്‍ പൊലീസ് മട്ടന്നൂര്‍ പരിസരത്ത് പരിശോധന നടത്തവെ മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഒരു പ്രതി പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും കാട്ടിലേക്ക് ഓടി.  തെരച്ചിലൊനുടിവില്‍ പൊലീസ്  പ്രതിയെ പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പു കടിയേറ്റത്. 

Share it:

world

Post A Comment: