www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ആർത്തവ വേദന അകറ്റാം; ഈ മാർഗങ്ങൾ നോക്കു

menstrual-cramps
Share it:

menstrual-cramps


പലപ്പോഴും സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങൾ ഒരു പേടി സ്വപ്‌നമാണ്. കടുത്ത വയറുവേദനയും നടുവു വേദനയുമാണ് സാധാരണ സ്ത്രീകളിൽ ആർത്തവ ദിവസങ്ങളിൽ കാണപ്പെടാറുള്ളത്. എന്നാൽ ചിലരിൽ ഹോർമോൺ വ്യതിയാനത്തിന്‍റെ ഭാഗമായി കടുത്ത മാനസിക സമ്മർദങ്ങളും കണ്ടുവരുന്നുണ്ട്.  

ശരീരവേദനകളോ അമിത രക്തസ്രാവമോ ഉണ്ടാവുന്നതും കണ്ടുവരുന്നുണ്ട്. ആർത്തവസമയത്തെ വേദനകൾ സ്വാഭാവികമാണെങ്കിലും ഇവ പരിധി വിട്ടാൽ ഡോക്‌ടറെ കാണേണ്ടത് അത്യാവശ്യമാണ്. പിസിഒഎസ് അടക്കമുള്ള പ്രശ്നങ്ങളുടെയോ മറ്റ് രോഗങ്ങളുടെയോ ഭാഗമായും ഇങ്ങനെ സംഭവിക്കാം. സമയത്ത് തന്നെ കണ്ടെത്തിയാൽ ഇവ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.

menstrual-cramps

അതേസമയം ആർത്തവ സമയത്തെ വേദനകളെ ലഘൂകരിക്കാൻ എന്തു ചെയ്യാമെന്ന് നോക്കാം

ഭക്ഷണം

ആർത്തവ ദിവസങ്ങളിലെ ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, ലീൻ മീറ്റ്, ധാന്യങ്ങള്‍ എന്നിവയും ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കുന്നവയാണ്. 

നല്ലരീതിയില്‍ വെള്ളം കുടിക്കുന്നത് പേശീവേദന അടക്കമുള്ള വേദനകളിലും ആശ്വാസം നല്‍കും. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് പോലെ തന്നെ, ഇതിന് പകരമായി സപ്ലിമെന്‍റുകളും എടുക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്‌ത ശേഷമാണ് ചെയ്യേണ്ടത്. 

ഓയിൽ മസാജ്

വേദനയുള്ള ഭാഗങ്ങളിൽ ഓയിലുകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അൽപം ആശ്വാസം നൽകുന്നതാണ്. പെപ്പര്‍മിന്‍റ്, ലാവൻഡര്‍, റോസ് എന്നിങ്ങനെയുള്ള എസൻഷ്യല്‍ ഓയിലുകളെല്ലാം ഇതിനായി ഉപയോഗിക്കാം.

menstrual-cramps


ഹെർബൽ ചായകൾ

വേദനയുള്ളപ്പോള്‍ ഹെര്‍ബല്‍ ചായകള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. പുതിന, ചമ്മോമില്‍ തുടങ്ങിയ ഫ്ളേവറുകളെല്ലാം ഇതേ രീതിയില്‍ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഇഞ്ചി, ജീരകം എന്നിവ ചേര്‍ത്ത ചായകളും നല്ലതുതന്നെ. 

വേദനകളെ ചെറുക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നതും ഉചിതമാണ്. തക്കാളി, ബെറികള്‍, നേരത്തെ സൂചിപ്പിച്ചത് പോലെ ഹെര്‍ബുകള്‍- സ്പൈസുകള്‍ (ഇഞ്ചി- വെളുത്തുള്ളി- മഞ്ഞള്‍ പോലുള്ളവ), ഫാറ്റിയായ സീഫുഡ് (സാല്‍മണ്‍ പോലെ), ഇലക്കറികള്‍, ബദാമോ വാള്‍നട്ടോ പോലുള്ള നട്ട്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


Share it:

Health

Post A Comment: