ജംഷഡ്പൂർ: അധ്യാപിക വസ്ത്രം അഴിപ്പിച്ചതിന്‍റെ മനോവിഷമത്തിൽ തീ കൊളുത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ജംഷഡ്പൂർ ശാരദാമേനി സ്‌കൂൾ വിദ്യാർഥിനി റിതുമുഖിയാണ് മരിച്ചത്. കോപ്പിയടിച്ചെന്നാരോപിച്ചാണ് അധ്യാപിക വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചത്. ഒക്റ്റോബർ 14നായിരുന്നു സംഭവം. തുടർന്ന് സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് ടാറ്റാ മെയിൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. ഇതോടെ നാട്ടുകാർ രോക്ഷാകുലരായി. തുടർന്ന് ശക്തമായ പൊലീസ് സന്നാഹത്തെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം
ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ.
കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്.
Post A Comment: