www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോട്ടലിലേക്കും വീട്ടിലേക്കും വിളിച്ചു; ഐ ലൗ യു മെസേജ് അയച്ചു; സി.പി.എം നേതാക്കൾക്കെതിരെ സ്വപ്‌നയുടെ ഗുരുതര വെളിപ്പെടുത്തൽ

Share it:

swapna-suresh-new-allegation


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കോളിളകം സൃഷ്‌ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മൻ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തൽ.  

കടംകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നും പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്‌നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. 

ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു.

സാധാരണ പല സ്ത്രീകളും  ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന്  അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു.

ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നു.

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളെജ് വിദ്യാർഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോളെജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കറെന്നും സ്വപ്ന പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം

ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ. 

കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ  കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്. 


Share it:

Kerala

Mostreaded

Post A Comment: