കൊച്ചി: സ്‌കൂൾ വിട്ട് വീട്ടിൽ വന്ന 10 വയസുകാരൻ തളർന്ന് വീണ് മരിച്ചു. കോതമംഗലം പെരുമറ്റത്താണ് സംഭവം. പുത്തൻപുരയ്ക്കൽ അജയന്‍റെ മകൻ അഭിജിത്താണ് മരിച്ചത്. പെരുമറ്റം ജിയുപിഎസ് നാലാം ക്ലാസ് വിദ്യാർഥിയാണ്.
ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടി തളർന്നു വീഴുകയായിരുന്നു. കുട്ടി ശർദിക്കുകയും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരികയും ചെയ്‌തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

Post A Comment: