www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവസരം വാഗ്‌ദാനം ചെയ്‌ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ്

Share it:



തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് പരാതിക്കാരൻ. കരാർ ഒപ്പിട്ടതിനാൽ അഭിനയിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നു.  

ഒടിടി പ്ലാറ്റ് ഫോമിനും സംവിധായകനുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അരുവിക്കരയിൽ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്‌ത ശേഷം കരാർ ഒപ്പിടാൻ ആവശ്യപ്പെട്ടു. കരാർ ഒപ്പിട്ട ശേഷമാണ് അഡൽറ്റ് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. 

അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും. താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷ്‌ണർക്കുമാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം

ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ. 

കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ  കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്. 


Share it:

Crime

Post A Comment: