www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീടിനു മുന്നിലെ തിട്ടലിൽ നിന്നും വീണ് യുവാവ് മരിച്ചു

Share it:



ഇടുക്കി: ഫോൺ വിളിക്കുന്നതിനിടെ അപസ്‌മാരം ഉണ്ടായ യുവാവ് തിട്ടലിൽ നിന്നും വീണു മരിച്ചു. കട്ടപ്പന പുളിയൻമലയിലാണ് സംഭവം ഉണ്ടായത്. ഹിൽടോപ്പ് ഇലവുങ്കൽ നിധിൻ സജി (22) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം. 

വീടിനു മുന്നിലെ മൺതിട്ടയിൽ ഇരുന്ന് ഫോൺ ചെയ്യുന്നതിനിടെ അപസ്‌മാരം ഉണ്ടാകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് തിട്ടലിൽ നിന്നും 15 അടിയോളം താഴ്ച്ചയിലുള്ള റോഡിലേക്ക് വീഴുകയായിരുന്നു.

യുവാവ് വീണു കിടക്കുന്നതു കണ്ട വഴിയാത്രക്കാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പാലായിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചിരുന്നു. തലക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

Share it:

Idukki

Mostreaded

Post A Comment: