www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിനു മുന്നിലെത്തി യുവാവ് സ്വയം തീ കൊളുത്തി

Share it:



തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് യുവതിയുടെ വീടിനു മുമ്പിലെത്തി സ്വയം തീ കൊളുത്തി. തൃശൂർ സ്വദേശി ശ്യാം പ്രകാശാണ് (23) ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

മലമുകൾ സ്വദേശിനിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പിന്നീട് യുവതി വിവാഹാലോചന നിരസിച്ചതോടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. യുവാവ് വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ

കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 


Share it:

Kerala

Post A Comment: