www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റോഡരികിൽ കണ്ട സ്യൂട്ട് കേസിനുള്ളിൽ നഗ്നയായ യുവതിയുടെ മൃതദേഹം

Share it:



ഗുരുഗ്രാം: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഇഫ്‌കോ ചൗക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് സ്യൂട്ട് കേസ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആദ്യം സ്യൂട്ട് കേസ് കണ്ടത്. സംശയം തോന്നിയ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  യുവതിയെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്ന് വെസ്റ്റ് ഡിസിപി ദീപക് സഹറൻ പറഞ്ഞു. നഗ്നയാക്കപ്പെട്ട നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു.  പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്യൂട്ട് കേസ് കണ്ടെത്തിയതിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഒരു വാഹനം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്,

യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നുണ്ട്. മിസിങ് പരാതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈവ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ടൊമാറ്റോ സോസ് 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് മാതൃകമ്പനിയായ മെറ്റയെയും കേരള സൈബർ സെല്ലിനെയും മുൾമുനയിൽ നിർത്തിയ ലൈവ് ആത്മഹത്യാ ശ്രമം തട്ടിപ്പ്. ഇന്നലെ വെകിട്ടാണ് തിരുവനന്തപുരം കരമനയിലുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ശ്രമം നടത്തുന്നതായി വീഡിയോ ഇട്ടത്. 

മെറ്റയുടെ സെൻസർ മെഷനീനുകൾ ഇത് കണ്ടെത്തുകയും ഉടൻ തന്നെ യുവതിയുടെ ഐപി അഡ്രസ് അടക്കം കൊച്ചി സൈബർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ ലൊക്കേറ്റ് ചെയ്‌ത് രക്ഷപെടുത്തി.

എന്നാൽ പിന്നീടാണ് മനസിലായത് യുവതി നടത്തിയത് ആത്മഹത്യാ നാടകം മാത്രമായിരുന്നുവെന്ന്. കൈത്തണ്ടയിൽ ടൊമോട്ടോ സോസ് തേച്ച് കാമുകനെ പറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു. 


Share it:

National

Post A Comment: