കോട്ടയം: സൗഹൃദം ഉപേക്ഷിച്ചതിനു പിന്നാലെ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു മുമ്പിൽ കുത്തി പരുക്കേൽപ്പിച്ച് യുവാവ്. കോട്ടയം കറുകച്ചാലിലാണ് സംഭവം നടന്നത്. ഇടതുകൈക്ക് കുത്തേറ്റ പെൺകുട്ടി ഓടി പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഖിലും പെൺകുട്ടിയുമായി വർഷങ്ങളുടെ സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻമാറി. അഖിൽ ശല്യം ചെയ്യുന്നത് തുടർന്നതോടെ പെൺകുട്ടി സുഹൃത്തിനൊപ്പം ഇക്കാര്യം പൊലീസിൽ അറിയിക്കാൻ വന്നതായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ പൊലീസ് സ്റ്റേഷനു മുമ്പിൽ പെൺകുട്ടിയെ തടഞ്ഞ പ്രതി കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയാരുന്നു. പെൺകുട്ടിയുടെ ഇടതുകൈക്കാണ് മുറിവേറ്റത്. പരുക്ക് ഗുരുതമല്ലെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
തേയിലത്തോട്ടത്തിൽ നിന്നും കുട്ടിക്കൊമ്പന്‍റെ മാസ് എൻട്രി..... മൂന്നാറിൽ നിന്നുള്ള വീഡിയോ വൈറൽ....
സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‍ക്കാരം നാളെ പയ്യാമ്പലത്ത് നടക്കും. 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനായിരുന്നു. 2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെതിരെ മത്സരിച്ചു.
2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും വിജയിച്ചില്ല. 1968 ജനുവരി അഞ്ചിന് പാച്ചേരിയിൽ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാം സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്.
Post A Comment: