www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കുട്ടിക്കാനം വളഞ്ചാങ്കാനത്ത് കാട്ടാന

Share it:

wild-elephant-kuttikanam


ഇടുക്കി: ദേശീയ പാതയിൽ കുട്ടിക്കാനം - മുണ്ടക്കയം റൂട്ടിൽ കാട്ടാനയെത്തിയത് പരിഭ്രാന്തി പരത്തി. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിനു സമീപത്താണ് തിങ്കളാഴ്ച്ച ഉച്ചയോടെ കൊമ്പനാന എത്തിയത്. ആനയെ കണ്ടതോടെ വഴിയാത്രക്കാർക്കും കൗതുകമായി. 

എന്നാൽ ആന പ്രദേശത്ത് നിലയുറപ്പിക്കുമോയെന്ന ഭീതിയിലായിരുന്നു പ്രദേശവാസികൾ. അൽപ സമയത്തിനു ശേഷം ആന കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസം  ശബരിമല വനത്തിന്‍റെ ഭാഗമായ പ്ലാക്കത്തടം, തോട്ടപുര ഭാഗങ്ങളിൽ കാട്ടാനകൾ എത്തി കൃഷി ഭൂമിയിൽ എത്തി വ്യാപക നാശം വരുത്തിയിരുന്നു. ‌

കഴിഞ്ഞ മാസം ഈ പ്രദേശത്ത് കാട്ടുപോത്തിനെയും കണ്ടിരുന്നു. മഴയും മഞ്ഞും മൂലം കാഴ്ച ബുദ്ധിമുട്ടാകുന്ന സ്ഥിതിയിൽ കാട്ടാന ദേശീയ പാതയിൽ ഇറങ്ങിയാൽ വാഹന യാത്രികർക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe


നരബലി; റോസ്‌ലിയുടെ മുറിവുകളിൽ കറി മസാല പുരട്ടി

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതികൾ. കൊല്ലപ്പെട്ട റോസ്‌ലിയെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു റോസ്‌ലിയെ നരബലിക്കായി കൊലപ്പെടുത്താൻ മൂവർ സംഘം തയാറെടുത്തത്. 

കത്തികൊണ്ട് റോസ്‌ലിയുടെ നഗ്ന ശരീരത്തിൽ മുഴുവൻ വരഞ്ഞതായും ഈ മുറിവുകളിൽ മസാല തേച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതമാണ് മുറിവുകളിൽ തേച്ചത്. മൂന്നു പ്രതികളും മാറി മാറി മസാല മുറിവുകളിൽ തേച്ചു പിടിപ്പിച്ചു. ഈ സമയം റോസ്‌ലി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചെന്നും കേസിലെ മുഖ്യ പ്രതി ഷാഫി പറഞ്ഞു. 

ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. ഇതിനു ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ചു. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. 


Share it:

Idukki

Post A Comment: