www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഓടിക്കൊണ്ടിരുന്ന ബൈക്കിന്‍റെ സ്‌പീഡോ മീറ്ററിൽ മൂർഖൻ പാമ്പ്

Share it:



വാഹനങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പുകളുടെ വീഡിയോ സൈബർ ലോകത്ത് വൈറലാകാറുണ്ട്. മുമ്പ് കാറിനുള്ളിൽ ഒളിച്ചിരുന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച പാമ്പിന്‍റെ വാർത്ത ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒരു ബൈക്കിന്‍റെ സ്‌പീഡോ മീറ്ററിനുള്ളിൽ പാമ്പ് കയറിരുന്നാലോ. ഇത്തരം ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചെറിയ പാമ്പൊന്നുമല്ല, നല്ല ഉഗ്രൻ മൂർഖൻ പാമ്പാണ് സ്‌പീഡോ മീറ്ററിനുള്ളിൽ പത്തി വിടർത്തി ഇരിക്കുന്നത്. മധ്യപ്രദേശിലെ നർസിങ്പൂരിലാണ് സംഭവം നടന്നത്. നാസിർ ഖാൻ എന്നയാളുടെ ബൈക്കിലാണ് പാമ്പ് പതുങ്ങിയിരുന്നത്. 

രാവിലെ ജോലിക്ക് പോകുന്ന സമയത്ത് വാഹനത്തിൽ നിന്നും സീൽക്കാരം കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ബൈക്ക് നിർത്തിയ ഇയാൾ ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി. പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സ്‌പീഡോ മീറ്ററിന്‍റെ ഗ്ലാസ് പൊട്ടിച്ചാണ് പാമ്പിനെ പുറത്തെടുത്തത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈവ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ടൊമാറ്റോ സോസ് 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് മാതൃകമ്പനിയായ മെറ്റയെയും കേരള സൈബർ സെല്ലിനെയും മുൾമുനയിൽ നിർത്തിയ ലൈവ് ആത്മഹത്യാ ശ്രമം തട്ടിപ്പ്. ഇന്നലെ വെകിട്ടാണ് തിരുവനന്തപുരം കരമനയിലുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ശ്രമം നടത്തുന്നതായി വീഡിയോ ഇട്ടത്. 

മെറ്റയുടെ സെൻസർ മെഷനീനുകൾ ഇത് കണ്ടെത്തുകയും ഉടൻ തന്നെ യുവതിയുടെ ഐപി അഡ്രസ് അടക്കം കൊച്ചി സൈബർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ ലൊക്കേറ്റ് ചെയ്‌ത് രക്ഷപെടുത്തി.

എന്നാൽ പിന്നീടാണ് മനസിലായത് യുവതി നടത്തിയത് ആത്മഹത്യാ നാടകം മാത്രമായിരുന്നുവെന്ന്. കൈത്തണ്ടയിൽ ടൊമോട്ടോ സോസ് തേച്ച് കാമുകനെ പറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു. 

Share it:

Video

Post A Comment: