www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഐഎസ്എൽ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപിടിച്ചു; യുവാവ് അറസ്റ്റിൽ

Share it:



കൊച്ചി: ഐഎസ്എൽ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപിടിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുൺ എം. തോമസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിന്‍റെ ഇടവേള‍യിലാണ് ഇയാൾ വനിതാ പൊലീസിനെ കയറിപിടിച്ചത്. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ കൈ വളച്ചൊടിക്കാൻ ശ്രമിച്ചു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ മറ്റൊരു പൊലീസ് പിടികൂടുകയായിരുന്നു. യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈവ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ടൊമാറ്റോ സോസ് 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് മാതൃകമ്പനിയായ മെറ്റയെയും കേരള സൈബർ സെല്ലിനെയും മുൾമുനയിൽ നിർത്തിയ ലൈവ് ആത്മഹത്യാ ശ്രമം തട്ടിപ്പ്. ഇന്നലെ വെകിട്ടാണ് തിരുവനന്തപുരം കരമനയിലുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ശ്രമം നടത്തുന്നതായി വീഡിയോ ഇട്ടത്. 

മെറ്റയുടെ സെൻസർ മെഷനീനുകൾ ഇത് കണ്ടെത്തുകയും ഉടൻ തന്നെ യുവതിയുടെ ഐപി അഡ്രസ് അടക്കം കൊച്ചി സൈബർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ ലൊക്കേറ്റ് ചെയ്‌ത് രക്ഷപെടുത്തി.

എന്നാൽ പിന്നീടാണ് മനസിലായത് യുവതി നടത്തിയത് ആത്മഹത്യാ നാടകം മാത്രമായിരുന്നുവെന്ന്. കൈത്തണ്ടയിൽ ടൊമോട്ടോ സോസ് തേച്ച് കാമുകനെ പറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു. 


Share it:

Crime

Post A Comment: