www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; മേസ്‌തിരി അറസ്റ്റിൽ

Share it:



ഇടുക്കി: വെള്ളം ചോദിച്ചെത്തി യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച മേസ്‌തിരി അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു ശ്രീധരനാണ് (40) അറസ്റ്റിലായത്. പുല്ലുമേട്ടിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.

ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബിനു പുല്ലുമേട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതി താമസിക്കുന്ന വീടിനു സമീപം ബൈക്ക് നിർത്തിയ ശേഷം വീട്ടിലെത്തി വെള്ളം ചോദിച്ചു. യുവതി വെള്ളമെടുക്കാൻ വീടിനുള്ളിലേക്ക് കയറിയതോടെ ബിനു പിന്നാലെയെത്തി കടന്നു പിടിക്കുകയായിരുന്നു. 

രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ വസ്ത്രം ഇയാൾ വലിച്ചു കീറി. ബഹളം കേട്ട് സമീപത്ത് ജോലി ചെയ്‌തിരുന്ന തൊഴിലാളികൾ ഓടിയെത്തിയതോടെ പ്രതി സ്ഥലം വിട്ടു. പിന്നീട് ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


Share it:

Crime

Idukki

Post A Comment: