www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റിപ്പോർട്ടിങ് തടഞ്ഞു; മലയാളി മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; പ്രക്ഷോഭം പുറത്തറിയാതിരിക്കാൻ പൊലീസ്

Share it:

മംഗളൂരു: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ മംഗ്ലൂരിൽ മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരുടെ ക്യാമറ ഉൾപ്പെടെ പിടിച്ചെടുത്തു. മംഗളൂരുവിലെ ആക്രമണത്തിനു പിന്നിൽ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു. 

ഇന്നലെ പ്രദേശത്ത് വൻ പ്രതിഷേധം ആളിപ്പടർന്നിരുന്നു. വെടിവയ്പ്പിൽ പ്രക്ഷോഭകാരികളിൽ രണ്ടുപേർ മരിക്കുകയും ചെയ്തു. ഇവരുടെ പോസ്റ്റ് മോർട്ടം നടക്കാനിരിക്കെയാണ് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പൊലീസ് വെടിവയ്പ്പ് മൂടിവയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 

അതേസമയം മാധ്യമ പ്രവൽത്തകരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതോടെ വീണ്ടും പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. വിവരങ്ങൾ പുറം ലോകം അറിയാതെ തടയുന്നതിന്‍റെ ഭാഗമാണ് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതെന്നും ആരോപണം ഉയർന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: