www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

‌ഇന്‍റർനെറ്റ് നിരോധിച്ച് മോദിയുടെ ഡിജിറ്റർ ഇന്ത്യ; പരിഹസിച്ച് വിദേശ മാധ്യമങ്ങൾ

Share it:

ന്യൂഡെൽഹി: പ്രതിഷേധം കനക്കുമ്പോൾ ഇന്‍റർനെറ്റ് നിരോധനം തുടർക്കഥയാകുന്നത് മോദിയുടെ ഡിജിറ്റർ ഇന്ത്യക്ക് തിരിച്ചടിയാകുന്നു. ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ ഇന്‍റർനെറ്റ് ഉപരോധങ്ങളാണ് ഇപ്പോഴും തുടരുന്നത്. 2018 സെപ്റ്റംബറിലാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. 

7.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 40 ലക്ഷം തൊഴിലവസരങ്ങൾ, ഗ്രാമമേഖലകളിൽ 20 ലക്ഷവും നഗരങ്ങളിൽ 10 ലക്ഷവും വൈഫൈ സ്പോട്ടുകൾ, എല്ലാവർക്കും 50 എംബിപിഎസ് ബ്രോഡ്ബാൻഡ്... നയമാകെ നിറഞ്ഞിരുന്നത് വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക. 5ജി വഴി അതിവേഗ ഇന്‍റർനെറ്റ് സേവനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത നയം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ഡിജിറ്റല്‍ ഇന്ത്യ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്‍റർനെറ്റ് നിരോധനം (ഷട്ട് ഡൗൺ) നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്.

കാശ്മീരിനു പുറമേ അസം, ത്രിപുര, അരുണാചൽ പ്രദേശ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ വിലക്ക് കൂടിയായതോടെ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ ഇന്ത്യയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത് ഇന്‍റർനെറ്റ് വിലക്കുകളുടെ ആസ്ഥാനമെന്നാണ്. ഡിസംബർ 10ന് ത്രിപുരയിലും അരുണാചൽ പ്രദേശിലും 11ന് അസമിലും ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമുദായിക സംഘർഷത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 10നും അസമിൽ പല ജില്ലകളിലും ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അയോധ്യ വിധിയുടെ സമയത്ത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പലയിടത്തും ഇന്‍റർനെറ്റ് തടഞ്ഞു. 

കൂട്ടമായുള്ള എസ്എംഎസ്/എംഎംഎസ് അയയ്ക്കൽ, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർമാർ നൽകുന്ന സേവനങ്ങൾക്കായിരുന്നു വിലക്ക്. വോയിസ് കോളുകൾക്കു വിലക്കുണ്ടായതുമില്ല. നിരോധനം ഏർപ്പെടുത്തി 72 ദിവസത്തിനു ശേഷം 40 ലക്ഷം പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്‌ഷനുകൾക്കുള്ള വിലക്ക് താഴ്‌വരയിൽ നീക്കിയിരുന്നു. നിലവിൽ വോയിസ് കോളുകളും എസ്എംഎസുമുണ്ടെങ്കിലും ഇന്‍റർനെറ്റ് വിലക്ക് തുടരുകയാണ്. ‌മാധ്യമ പ്രവർത്തകർക്കു വിവരം ശേഖരിക്കാനും വാർത്തകളെത്തിക്കാനുമുള്ള അവസരങ്ങളാണ് ഇന്‍റർനെറ്റ് നിരോധനം വഴി തടസപ്പെടുന്നത്. പൊതുജനത്തിനു വിവരങ്ങൾ ലഭിക്കുന്നതിനും അതു പരസ്പരം കൈമാറുന്നതിനുമുള്ള അവസരവും നഷ്ടമാകുന്നു. മനുഷ്യാവകാശങ്ങൾക്കു മേലുള്ള ഭീഷണിയാണത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: