www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

നടി മഹാലക്ഷ്മി വിവാഹിതയായി; ആശംസകളുമായി താരങ്ങൾ

Share it:

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടി മഹാലക്ഷ്മി വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. നിർമൽ കൃഷ്ണയാണ് വരൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നർത്തകിയുമാണ് മഹാലക്ഷ്മി. സ്‌റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് താരം. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയവുമാണ് മഹാലക്ഷ്മി എത്താറുള്ളത്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

വിന്ദുജ മേനോന്‍, ബീന ആന്‍റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വർമ, രാധിക സുരേഷ് ഗോപി തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിൽ എത്തി. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്. തിളക്കത്തില്‍ ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സാന്നിധ്യം അറിയിച്ച താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

mollywood

Post A Comment: