www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

യൂണിഫോമിൽ മദ്യപിക്കുന്ന വീഡിയോ പുറത്ത്; കോളെജ് വിദ്യാർഥിനികളെ പുറത്താക്കി

Share it:

നാഗപട്ടണം(തമിഴ്നാട്): കോളെജ് യൂണിഫോമിൽ മദ്യപിച്ച നാല് വിദ്യാർഥിനികളെ പുറത്താക്കി മാനേജ്മെന്‍റ്. തമിഴ്നാട്ടിലെ നാഗപട്ടണത്തായിരുന്നു സംഭവം. സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിനിടെയാണ് വിദ്യാർഥിനികൾ മദ്യപിച്ചത്. ഈ വീഡീയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കോളെജ് അധികൃതർ നടപടിയെടുത്തത്. കോളെജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള മയിലാടുംതുറൈ എന്ന ഗ്രാമത്തിലായിരുന്നു ആഘോഷം. 

ധർമപുരം അധിനം ആര്‍ട് കോളെജിലെ വിദ്യാർഥികളാണ് മദ്യപിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം നടന്നത്. കോളെജ് യൂണിഫോമിലുള്ള മൂന്ന് വിദ്യാർഥിനികളും സാധാരണ വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടിയേയും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കൊപ്പമിരുന്ന് ഒരു ആണ്‍കുട്ടി മദ്യപിക്കുന്നുണ്ട്. രണ്ടാമനാണ് ദൃശ്യങ്ങള്‍ എടുക്കുന്നത്. 

ഇവരുടെ അറിവോ അനുവാദമോ കൂടാതെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് കോളെജ് അധികൃതര്‍ വാദിക്കുന്നു. ഇവര്‍ക്കൊപ്പം മദ്യപിച്ചത് കോളെജിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് വിവരം. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് മദ്യപിക്കാന്‍ അനുവദനീയമായ പ്രായം 21 ആണ്. രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് വിദ്യാർഥികള്‍ ഇത്തരത്തില്‍ പാര്‍ട്ടി ക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Mostreaded

National

Post A Comment:

Portable Mini Air Cooler Fan with LED Light