www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഹൻലാലിന് അടിയന്തിര ശസ്ത്രക്രിയ; ഡോക്‌ടർക്ക് നന്ദിയുമായി താരം

Share it:

അടിയന്തിര ശസ്ത്രക്രിയ ഭംഗിയായി നടത്തിയ ഡോക്‌ടർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയിലെ അഡ്വാന്‍സ്ഡ് സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ ഭുവനേശ്വര്‍ മചാനിക്കാണ് മോഹന്‍ലാല്‍ തന്‍റെ നന്ദി അറിയിച്ചത്. ഭുവനേശ്വറിന്‍റെ വൈദഗ്ദ്യം കാരണമാണ് തന്‍റെ കൈക്ക് ആവശ്യമായ ചികിത്സ കിട്ടിയതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. 

ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്. കൈക്ക് പരുക്കേറ്റ താരം ബാൻഡേജുമായിട്ടാണ് അടുത്തിടെ വേദികളിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട 'ലാലേട്ടന്‍' അതിവേഗം സുഖം പ്രാപിക്കട്ടെ എന്നറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ എണ്ണമറ്റ ആരാധകര്‍ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ബാന്‍ഡേജ് ചെയ്യപ്പെട്ട കയ്യോടെ ഡോക്ടറിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന് ബിഗ് ബ്രദറിന്‍റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാന്‍ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ ജനുവരി 16നാണ് തീയറ്ററുകളില്‍ എത്തുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Mostreaded

Post A Comment: